സുതാര്യത എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അവിഭാജ്യ ഘടകവും രഹസ്യമാക്കല് ചിലപ്പോള്‍ ആവശ്യകതയുമാണ്. എന്നാല്‍ ഒന്നും അമിത രഹസ്യവാഹികളാകുന്നത് ഒരു രാഷ്ട്രീയസംവിധാനത്തിനോ അല്ലെങ്കില്‍ ഒരു സാംബത്തിക സംവിധാനത്തിനോ അഭികാമ്യമല്ല. ആഗോളാതിപത്യം നേടുന്നതിനും നിലനിര്‍ത്തുന്നതിനുമായി അമേരിക്ക നടത്തുന്ന നരനായാട്ടിന്റെ വികൃത മുഖങ്ങളുള്ള രഹസ്യങ്ങളെ പച്ചയായി അവതരിപ്പിക്കാന്‍ വിക്കിലീക്സിനു കഴിഞ്ഞു എന്നാണ് ഈ വിനീതന്റെ അഭിപ്രായം. അങ്ങനെ രഹസ്യങ്ങള്‍ക്കൊരു പുതിയ നിര്‍വചനമായി, ഒരു രഹസ്യവും സുരക്ഷിതമല്ല അതു നിമിഷങ്ങള്‍ക്കുള്ളില്‍ ഏതൊരു സാധാരണക്കാരന്റെയും മേശക്കു മുമ്പില്‍ കൊണ്ടെത്തിക്കാവുന്ന ഒന്നാണെന്നും.
വികിലീക്സ് എന്ന സംഘടനയെ കുറിച്ച് അറിയാത്തവര്‍ക്ക് ഒരു ചെറു വിവരണം നല്കാന് ഞാന്‍ ആഗ്രഹിക്കുകയാണ്. സമൂഹ നന്മ ലക്ഷ്യമാക്കി 2006 ഡിസംബറില്‍ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്നതിനായി സ്വീഡന് ആസ്ഥാനമായി തുടങ്ങിയ ഒരു അന്തര്‍ദേശീയ സംഘടനയാണ് വിക്കിലീക്സ്. വാര്‍ത്തകളുടെയും രഹസ്യങ്ങളുടെയും ഉറവിടം അതീവ രഹസ്യമാനെന്നതും, അവരുടെ വെബ് സൈറ്റുകള്‍ സന്ദര്ക്കുന്നവരുടെ identity വെളിപ്പെടുത്തില്ല എന്നതും ഒരു സവിശേഷതയാണ്. സോമാലി കൊലപാതക നീക്കങ്ങളുടെ ചുരുളും, ഗ്വാന്ടിനമോ തടവറകളിലെ ക്രൂര നിയമ നടപടികളും, ആഗോളതാപനത്തിന്റെ പേരില്‍ ശാസ്ത്രഞാരുടെ ഇരട്ടത്താപ്പും, വിഷ മാലിന്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളുടെ മടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതികാര വാഴ്ചയും, കെനിയയിലെ അതികാര ദുര്‍വിനിയോഗത്തിന്റെ ആഭാസ കഥകളും പച്ചയായി ആവിഷ്കരിച്ചു സാമൂഹ്യനീതിയുടെ വഴി കാണിക്കാന്‍ വികിലീക്സിന്റെ ഡയരക്ടര്‍ ജൂലിയന്‍ ആസ്സാന്ജെക്ക് കഴിഞ്ഞു. ഇറാക്കിലെയും അഫ്ഘനിലെയും അമേരിക്കന്‍ അതിനിവേഷത്തിന്റെ നഗ്നമായ സത്യം പുറത്തു വന്നപ്പോള്‍ ലോകത്ത് സത്യവും നീതിയും അസ്തമിച്ചിട്ടില്ല എന്നതിനെ ഊട്ടിയുറപ്പിക്കാനുതകുന്നതായിരുന്നു.
തീര്‍ച്ചയായും ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ രഹസ്യങ്ങള്‍ അത്യന്താപേക്ഷിതമാണ്, അത് തീര്‍ത്തും പ്രജകളുടെ വിവരങ്ങളിലും, കുറ്റാന്വേഷണ സംമ്പന്തമയതും, രാജ്യ പ്രതിരോധ രഹസ്യങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നാണ്. ഒരു പക്ഷെ അമേരിക്കയെ പോലുള്ള ഒരു ജനാതിപത്യ രാജ്യം ഈ നിയമാടിസ്ഥാനത്തില് പ്രവര്‍ത്തിക്കുകയാണെങ്കില്‍ വികിലീക്സിനെ പോലുള്ളവരുടെ ഉത്ഭവം തന്നെ യതാരഥമാകില്ലയിരുന്നു. എന്നാല്‍ വികിലീക്സ് പുറത്തു വിട്ട നയതന്ത്ര രേഖകളുല്പ്പാടെ പല രഹസ്യങ്ങളും ജനങ്ങളില്‍ കള്ളപ്രജാരണങ്ങള് കൊണ്ട് ഇരുട്ടിയ സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്കു വെളിച്ചമെത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ അതിന്റെ രൂപികള്ക്കും സഹായികള്‍ക്കും സന്തോഷിക്കാം. സാമ്രാജ്യത്വ രാജ്യങ്ങള്‍ പറയുന്നതു പോലെ അഫ്ഘാനിലെയും ഇറാക്കിലെയും ചിത്രങ്ങള്‍ അവരെ കൂടുതല്‍ തീവ്രവാദികളാക്കില്ല കാരണം അവര്‍ ദിനംപ്രതി ഇത്തരം അതിക്രമങ്ങള്‍ നഗ്ന നേത്രങ്ങളാല്‍ കാണുന്നവരാണ് അതിനെക്കാള്‍ വലിയൊരു വികാരവും ഈ വീഡിയോകള്ക്കുയര്ത്താന് പറ്റില്ല. അവരുടെ സഹായ നിലവിളികള്‍ക്കും വേദനയുടെ തേങ്ങലുകള്‍ക്കും ആഗോള മാധ്യമങ്ങളില്‍ പലപ്പോഴും ഇടം നിഷേധിക്കപെട്ടിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കര്ണപടങ്ങളിലും കണ്മുന്പിലും ആ നിലവിളികള്‍ ഒരിക്കലും എത്തിയിട്ടില്ലായിരുന്നു. അതിന്റെ മായം ചേര്‍ക്കാത്ത പൊടിപ്പും തൊങ്ങലും ഒരു തരി പോലും കലരാതെ നമ്മളിലേക്കെത്തിക്കാന് വികിലീക്സിനു കഴിഞ്ഞതില്‍ നമ്മളവരോട് കടപ്പെട്ടിരിക്കുന്നു. തിന്മയെ തുറന്നു കാണിക്കാന്‍ ഇത്തരം ജനകീയ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്.
അമേരിക്കന്‍ സേന ഇറാക്കില്‍ നടത്തിയ Collateral Murder വീഡിയോ ഏതൊരര്തത്തിലും മനുഷ്യ മനസാക്ഷിയെ നടുക്കുന്ന മനുഷ്യത്വരഹിതമായ പട്ടാള സംസ്കാരത്തെയാണ്, ഒരു പക്ഷെ ഇത്തരം ആയിരം വീഡിയോകള്‍ അഫ്ഘാനിലെയും ഇരാകിലെയും ജനതയ്ക്ക് പറയാനുണ്ടാകും. ഈ ഒരു രഹസ്യം അറിഞ്ഞത് കൊണ്ട് എത്ര പേര് ഇറാക്കില്‍ അല്ലെങ്കില്‍ അമേരിക്കയില്‍ അല്ലെങ്കില്‍ ഏഷ്യയില്‍ അതുമല്ലെങ്കില്‍ യൂറോപ്പില്‍ ആക്രമണം നടത്തി, TV റിപ്പോര്‍ട്ടുകളെ മാറ്റി നിര്‍ത്തിയാല്‍ ഒരു പ്രകടനം പോലുമുണ്ട്ടായിട്ടില്ല, എന്നാല്‍ ഇത്തരം യുദ്ധ നാടകങ്ങളെ ചെരുക്കുന്നതിനുതകുന്ന ഉത്ബോധനം ലോകജനതയ്ക്ക് ലഭിച്ചെന്നശ്വസിക്കം. ഐവറി കോസ്റ്റില്‍ ട്രാഫിഗുറ എന്നാ കമ്പനി തള്ളിയ വിഷമളിന്യങ്ങളുടെ കഥകള്‍ പുറത്തു വന്നപ്പോള്‍ ഒരു ലക്ഷത്തിലേറെ ജനങ്ങളുടെ രോദനം നമുക്ക് കേള്ല്ക്കാന് കഴിഞ്ഞു, പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിനു അതികം മാധ്യമങ്ങളില്‍ പിടിച്ചു നില്ക്കാന് പറ്റിയില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെയും മറ്റ് നയതന്ത്ര പ്രതിനിധികളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉത്തരവിറക്കിയതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുഎന്‍ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് അന്താരാഷ്ട്ര ചട്ടങ്ങളില്‍ പറയുന്നുണ്ട്. അത് ലംഘിച്ചാണ് ഈ നടപടി. യുഎന്‍ പ്രതിനിധികളുടെ ബയോ മെട്രിക് രേഖകള്‍പോലും അമേരിക്ക ചോര്‍ത്തി. ഇതില്‍ വിറളിപൂണ്ട ഹില്ലരി ക്ളിന്റന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വികിലീക്സ് പുറത്തുവിടാനിരിക്കുന്ന പുതിയ രേഖകളുടെ summary മാത്രമായി കണ്ടാല്‍ മതി.
അമേരിക്കന്‍ എംബസികള്‍ ആഗോള ചാരപ്രവര്‍ത്തനത്തിന്റെ ശൃംഖലകളാണെന്ന് അമേരിക്കയിലെ ഗാര്ഡിയന് ദിനപത്രം ആരോപിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സൈനികകേന്ദ്രങ്ങള്‍, ആയുധനിര്‍മാണം, രാഷ്ട്രീയനേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹിലരി ക്ളിന്റണും മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസും ആവശ്യപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ചാരപ്രവര്‍ത്തനം നയതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. നിയമവിരുദ്ധമാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലെന്ന് ഹിലരി ക്ളിന്റ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അതിലെ ഉള്ളടക്കം നിഷേധിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ധാര്‍മിക ഉത്തരവാധിത്വങ്ങളെ ദുരുപയോഗം ചെയ്ത ഹിലാരിയുടെ രാജി വരെ ജൂലിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്രമുള്ള ജനാതിപത്യ രാജ്യത്തില്‍ പക്ഷെ അഭിപ്രായം പറഞ്ഞു കഴിഞ്ഞാല്‍ സ്വതന്ത്രമില്ലാത്ത അവസ്ഥയാണ്. ഹിലാരിയുടെ ജോലിയോടുള്ള മതിപ്പു കൊണ്ടല്ല മറിച്ചു ഒരു കോട്ട തകര്‍ന്നാല്‍ അടിക്കടിയായി ഓരോന്നായി തകരുമെന്ന ഭയത്താല്‍ മാത്രമാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഹില്ലരിയെ പിന്താങ്ങുന്നത്. അങ്ങനെയെത്രയെത്ര സത്യങ്ങള്‍ പുറത്തുവരും എന്നു വരും കാലങ്ങളില്‍ ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക് ഒന്നും സംഭവിച്ചില്ലെങ്കില്‍ നമുക്ക് നോക്കിയിരുന്നു കാണാം.
തീര്‍ത്തും സുതാര്യമായ ജനാതിപത്യ വ്യവസ്ഥിതിയെ ആഗ്രഹിക്കുന്ന ഒരാള്‍ക്കും വികിലീക്സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ തീര്‍ത്തും സ്വാഗതാര്‍ഹമായ ഒരു മാറ്റമാണ് വികിലീക്സ് നമുക്ക് സമ്മാനിക്കുന്നത്. കൂടാതെ ലോകത്തിലെ സമാധാനഖംഷികളുടെ ഒരു കൂട്ടായ്മ തീര്‍ക്കാന്‍ ജൂലയാനും കൂട്ടുകാര്‍ക്കും കഴിഞ്ഞു എന്നതില്‍ സംശയമില്ല. അതികാര വര്‍ഗ്ഗത്തിന്റെ അതിക്രമങ്ങളെ അല്‍പ്പമെങ്കിലും അലോസരപ്പെടുത്താന്‍ ഇതിനു കഴിഞ്ഞിട്ടുന്ടെകില് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണ ലിപികളാല്‍ ഇതെഴുതപെട്ടിരിക്കും. വികിലീക്സിന്റെ ഈ ഒരു എപിസോഡ് ഇന്ത്യയെ പോലുള്ള ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രത്തില്‍ എന്തൊക്കെ രഹസ്യമാക്കണം എന്തൊക്കെ സൂതര്യമാക്കണം എന്നത്തിനു ഒരു പാടമയിരിക്കട്ടെ. അറിവില്ലായ്മ കൊണ്ടു മേലലന്മാരുടെയും ബൂര്ശ്വാസികളുടെയും അതിലുമുപരി നമ്മുടെ നികുതി പണം കൊണ്ടു ജീവിക്കുന്ന സര്‍ക്കാര്‍ അധികാരികളുടെയും ആട്ടും തുപ്പും കൊള്ളുന്ന കേരളത്തിലെ പാവപ്പെട്ടവന്റെയും ബലഹീനന്റെയും കയ്യില്‍ അധികാരികളാല്‍ പൂഴ്തപെട്ട നിയമങ്ങളുടെയും അവകാശങ്ങളുടെയും രഹസ്യങ്ങള്‍ ചോര്‍ന്നു കിട്ടട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് നിര്‍ത്തുന്നു.
സസ്നേഹം
Ikka

വിക്കിലീക്സിന്റെ ഒട്ടേറെ വെളിപ്പെടുത്തളികള് വരാനിരിക്കുന്നതേയുള്ളൂ. അധിനിവേശ സാമ്രാജ്യത്വ ശക്തികളുടെ ഗൂഡ തന്ത്രങ്ങളുടെ രഹസ്യ കലവറയിലേക്ക് സധൈര്യം കടന്നുചെന്ന് അവരുടെ ഇരട്ട മുഖത്തെ ലോകത്തിനു കാണിച്ചു കൊടുത്ത ഈ സംഘടന ഇപ്പോള്‍ ലോക പോലീസ് ചമയുന്നവരുടെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു. ലേഖനം ഏറെക്കുറെ യാഥാര്ത്യങ്ങളോട് നീതി പുലര്‍ത്തുന്നു.
ReplyDelete(ഓ ടോ- മലയാളം ടൈപ് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന അക്ഷരപ്പിശകുകള്‍ ധാരാളം കടന്നു കൂടിയിരിക്കുന്നു. അടുത്ത പോസ്റ്റിടുമ്പോള്‍ ശ്രദ്ധിക്കുമല്ലോ)
Thanks Akbar Bhai,
ReplyDeleteഏതൊരു അക്ഷരപ്രേമിയെയും അക്ഷര വിരോധിയാക്കാന്‍ മാത്രം ഊഷരമായ ഈ പ്രവാസ ജീവിതത്തില്‍ എഴുത്ത് പാടെ മറന്നു പോകരുതെന്ന ഒരൊറ്റ നിര്‍ബന്ധത്താല്‍ മാത്രം എഴുതിയ ഒന്നാണ്. കൂടാതെ Julian Assange -യോടുള്ള പിന്തുണയും നിങ്ങളില്‍ നിന്നുള്ള പ്രചോദനവും.
തെറ്റുകളില്‍ ക്ഷമിക്കുക്ക, കഴിവിന്റെ പരമാവധി അടുത്ത തവണ ശ്രദ്ധിക്കാം.