Wednesday, 14 July 2010

രാജാവിനെക്കാളും വലിയ രാജ്യസ്നേഹമോ???

പ്രവാചക സ്നേഹമെന്ന വ്യാജേന ചെയ്യുന്ന ഏതു പ്രവര്‍ത്തികള്‍ക്കും പരിശുദ്ധ ഇസ്ലാമിന്റെ ഫതവകളും അര്‍ത്ഥങ്ങളും കല്പ്പിക്കപെടുന്നത് കണ്ടാല്‍ അമുസ്ലിമീങ്ങളെക്കാളതികം മുസ്ലിം സഹോദരങ്ങളാണ് തെറ്റിധ്ധരിക്കപെടുന്നത്.

പ്രൊഫസറും ക്രിസ്തീയ മതപടന ക്ലാസ്സധ്യപകനുമായ പ്രൊഫ. ജോസഫ് നടത്തിയ ധാര്‍മിക അനീതിക്ക് പകരമായി അദ്ധേഹത്തിന്റെ കൈ വെട്ടി മാറ്റിയതിനെ ന്യായീകരിക്കുന്ന മുസ്ലിം മതവിശ്വസിക്കളും സംഖടനകളും അറിഞ്ഞിരിക്കേണ്ട സാമാന്യ ഇസ്ലാമിക നിയമങ്ങളെ ഞാനിവിടെ ഓര്‍മ്മപ്പെടുത്തുകയാണ്. ഇസ്ലാമിനെ സംബതിച്ചെടുത്തോളം പ്രവാചക ചര്യകളും അദ്ദേഹം ചെയ്യാന്‍ കല്പ്പിച്ചതുമായ കാര്യങ്ങള്‍ മാത്രമാണ് ഓരോ വിശ്വാസിയുടെയും പ്രവര്‍ത്തികള്‍ക്കാധാരവും ‍അടിസ്ഥാനവും. അന്നെഴുതി ക്രോടീകരിച്ച ഈ അടിസ്ഥാന തത്വങ്ങള്‍ ഇന്നും ഒരു മാറ്റവുമില്ലാതെ ആര്‍ക്കും വായിക്കാവുന്ന രീതിയില്‍ ലഭ്യമാണ്. അങ്ങനെ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ധര്‍പ്പണത്തിലൂടെ നോക്കി കാണുബോള്‍ , അധ്യാപകന്‍റെ കൈ വെട്ടിയ സംഭവം ഒരു അണ് മണി തൂക്കം പോലും ഇസ്ലാമികമല്ല എന്നു പറയാന്‍ കഴിയും. പ്രവാചകനെ അധിക്ഷേപിച്ചവരെ പ്രവാചകന്‍ എങ്ങനെ നേരിട്ടു എന്നു നോക്കു.
തന്നെ ഭ്രന്തനെന്ന് വിളിച്ചാക്ഷേപിച്ചവര്‍ക്ക് പ്രവാചകന്‍ മാപ്പ് കൊടുക്കുകയാണ് ചെയ്തത്!!!
കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിച്ച ത്വാഇഫുകാര്‍‍ക്ക് മാപ്പ് കൊടുത്തു പ്രവാചകന്‍!!!
നിസ്കാരസമയത്ത്, ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തിലിട്ട്ബുദ്ധിമുട്ടിച്ചവര്‍ തിരുനാബിയുടെ ക്ഷമ കണ്ടു അത്ബുതരായി!!!
സ്ഥിരമായി തന്‍റെ നേര്‍‍ക്ക് തുപ്പി വെറുപ്പു പ്രകടിപ്പിച്ചിരുന്ന സ്ത്രീക്ക് മാപ്പ് കൊടുത്തു!!!
താന്‍ നടക്കുന്ന വഴിയില്‍ കല്ലും മുള്ളും വച്ചിരുന്ന സ്ത്രീ രോഗശയ്യയിലായപ്പോള്‍ അവരെ സമശ്വസിപ്പിക്കാനാണ് നബി അവരുടെ വീട്ടില്‍ ചെന്നത് മറിച്ചു പ്രതികാര ധാഹവുമായല്ല!!!
പതിമൂന്ന് വര്‍ഷത്തെ പീഢനങ്ങള്‍ക്കൊടിവില്‍ മക്കയില്‍ നിന്ന് നാട് വിടേണ്ടി വന്നപ്പോഴും കൂടെ നിന്നവര്‍ക്ക് സംയമാനമെന്തെന്നു പഠിപ്പിച്ചു തിരു നബി!!!
പിന്നീട് സര്‍വ്വസൈന്യസന്നാഹങ്ങളോടും കൂടി തിരിച്ചു വന്നപ്പോള്‍ "ഇന്നേ ദിവസം ആരോടും പ്രതികാരമില്ല" എന്ന് എല്ലാ കാലത്തേക്കും മാതൃകയായി ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തു പ്രവാചകന്‍!!!

ഇങ്ങനെയൊക്കെ ജീവിതത്തില്‍ ചെയ്തും പറഞ്ഞും പഠിപ്പിച്ച പ്രവാചകന്റെ പേരിലാണോ നിങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നത്? ഇത് തീര്‍ത്തും ആ മഹാനായ പ്രവാചകനെ അവഹേളിക്കുന്നതും അദ്ധേഹത്തിന്റെ ഉത്തമ മാത്രകകളെ കശാപ്പു ചെയ്യുന്നതിനും തുല്യമാണ്.

അതുകൊണ്ട് എന്‍റെ മാന്യ മുസ്ലിം സുഹൃത്തുക്കള്‍ ഏതൊരു വികാര പ്രകടനങ്ങള്‍ക്കും മുന്നോടിയായി ആ വിഷയത്തില്‍ നബി ചെയ്ത ചര്യയെ പഠിച്ചു പ്രവര്‍ത്തിക്കുക. അതായിരിക്കും നിങ്ങള്‍ നിങ്ങളോടും ഇസ്ലാമിനോടും ചെയ്യുന്ന ഏറ്റവും വലിയ ജിഹാദ്.

തീവ്രവാദികളുടെ ആക്രമണങ്ങളെക്കാളതികം എന്നെ ഏറെ വേദനിപ്പിച്ചത് സാംസ്‌കാരിക കേരളത്തിലെ നല്ലവരായ നാട്ടുകാരുടെ വൈകാരിക പ്രതികരണമാണ് വിശിഷ്യ സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും സുഖന്ധം പറത്തുന്നതിനു പകരം. അതു കൊണ്ട് നാം ഇനിയെങ്കിലും വൈകാരിക സമീപനത്തെയും അതില്‍ എണ്ണ ഒഴിക്കുന്ന വാര്‍ത്ത‍ മാധ്യമങ്ങളെയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.

No comments:

Post a Comment