Friday 17 January 2014

ഷാരോണെന്ന പ്രതീകം

                       വർത്തമാന കാലഘട്ടത്തിൽ ചില വാർത്തകൾ കാണുമ്പോൾ ദൈവം ഉണ്ടോ എന്ന സംശയം പലപ്പോഴും ദൈവ വിശ്വാസികളെ പോലും അലട്ടാറുണ്ട്. തോന്നിവാസം നടത്തി പാവപ്പെട്ടവനെ ആക്രമിച്ചും, അനാഥരെ കൊള്ളയടിച്ചും നടക്കുന്ന ബൂർഷ്വാസികളും രാഷ്ട്രീയക്കാരും, രാഷ്ട്രത്തലവന്മാരും വിലസുന്നത്  കാണുമ്പോൾ തോന്നിപ്പോകുന്നത്  ചില വിശ്വാസികളുടെ നിസ്സഹായത  കൊണ്ടു  മാത്രമാണ്. എന്നാൽ എരിയൽ ഷാരോണിന്റെ മരണം പലർക്കും,  വിശിഷ്യ വിശ്വാസികൾക്ക് സന്തോഷമാണ് നല്കിയത്. കാരണം ഷാരോണിന്റെ സൈനിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം ചെയ്തത്  മനുഷ്യത്വത്തിന് നിരക്കാത്ത നരനായാട്ട് തന്നെയാണ്. ഒരു നിയമ വ്യവസ്ഥക്കും ശിക്ഷിക്കാൻ പറ്റാത്ത അദ്ധേഹത്തെ ദൈവം മരിപ്പിക്കാതെ എട്ടു വർഷം ഈ ലോകത്ത് വെച്ചു തന്നെ ശിക്ഷിച്ചു. 

                          സൈനിക കാലഘട്ടത്തിൽ 3500-ൽ അധികം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണക്കാരെ രണ്ടു രാത്രി കൊണ്ടു സബ്രയിലും ഷാൻറ്റിലയിലും നിഷ്ഠൂരമായി കൊലപ്പെടുത്തി. മരിച്ച ശരീരങ്ങളെ പോലെ വെറുതെ വിടാതെ നടത്തിയ ഈ കൊലപാതകത്തിന്റെ കുറ്റക്കാരനായി കഹാൻ കമ്മീഷൻ കണ്ടെത്തിയപ്പോഴും, ലോകത്തിന്റെ ഒരു നീതിക്കും നിയമത്തിനും അദ്ധേഹത്തിന്റെ രോമത്തിൽ പോലും തൊടാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അതിലുപരി എന്നെ ഞെട്ടിച്ചത് 2002-ൽ ഷാരോണിന്റെ കൂട്ടക്കുരുതിക്കെതിരെ ബെല്ജിയം കോടതിയിൽ കേസ് വന്നപ്പോൾ അന്താരാഷ്ട്ര കോടതി അതിനെ ഒരു പുതിയ നിയമം വെച്ചാണ് നേരിട്ടത് അതായത് "past and present government leaders cannot be tried for war crimes by foreign state". പിന്നീടു ഓസ്ലോ കരാർ ലംഘിക്കപ്പെട്ടപ്പൊഴും, സമാധാനത്തിലേക്കുള്ള തിരിച്ചുവരവെന്ന കരാർ (road map to piece) പിച്ചിചീന്തിയപ്പോഴും ഒരു നിയമവും, നിയമ വ്യവസ്ഥയും ഈ നിയമ ലംഘനങ്ങളെ ചോദ്യം ചെയ്തില്ല. അത് പോലെ തന്നെ ഒരു ആധുനിക ചികിത്സക്കും ചികിത്സാ സംവിധാനങ്ങൾക്കും അദ്ദേഹത്തെ മരണ വേദനയിൽ നിന്നും രക്ഷിക്കാനായില്ല. മരണ വേദന എന്നത് ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയേക്കാൾ പതിന്മടങ്ങാണത്രെ.


                  വാർത്തകളിൽ, BBC-ഷാരോണിൻറെ സ്തുതിഗീതങ്ങൾ പാടിയപ്പോൾ CNN -നു ചില സത്യങ്ങളെ ഒളിപ്പിച്ചു വെക്കാനായില്ല (Thanks to Sarah Leah Whitson) , എങ്കിലും യൂറോപ്പും അമേരിക്കയും എണ്ണയൊഴിച്ച് കത്തിച്ച ഷാരോണെന്ന തീ യൂറോപ്പ്യൻ മാധ്യമങ്ങളിലും അമേരിക്കൻ ടാബ്ലോയിടുകളിലും ഒരു ചോദ്യചിഹ്നം മാത്രമായി. ചിലർ ഒരു രാഷ്ട്രശില്പിയുടെ നിറം കൊടുത്തപ്പോൾ, ചിലർ തന്ത്രന്ജന്റെ നിറവും ചുരുങ്ങിയ ചിലര് അധിനിവേശത്തിന്റെ നിറവും പകര്ന്നു നല്കി. പല മാധ്യമങ്ങളും സത്യങ്ങൾ സ്പഷ്ടമാക്കാതിരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കാണാൻ കഴിയും. പക്ഷെ വായനക്കാരായ സാധാരണക്കാരന്റെ സമാധാനം ദൈവം ഷാരോണിനെ അവരുടെ മുന്നിൽ തന്നെ ശിക്ഷ നല്കി എന്നതാണ്. ഇക്കാലമത്രയും മരണാസന്ന നിലയിലയിട്ടും ഒരു പത്ര ദൃശ്യ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യ നിലയോ അവസ്ഥയോ ലോകത്തോട്‌ പറഞ്ഞില്ല, പറയാൻ പറ്റുന്നതിലും മോശമായിരിക്കണം എന്നു  കരുതുന്നു. പിന്നെ ആകെ വന്നത് ഒരു കുളിപ്പിച്ചൊരുക്കിയ ഒരു പടമാണ്, അത് ഞാനിവിടെ കൊടുക്കുന്നു, അതിൽ നോക്കി നിങ്ങൾ പറയു എത്ര തവണ ഫോട്ടോഷോപ്പിൽ കയറിഇറങ്ങിയതാണെന്ന്. 

           ഷാരോണിനു നൽകിയപൊലെ  ശിക്ഷ നല്കിയ മറ്റൊരു കുപ്രസിദ്ധൻ ഫറോവ മാത്രമാണ്. അള്ളാഹു അദ്ധേഹത്തെ എന്നെന്നേക്കുമായി ദൈവനിന്ദയുടെ പ്രതീകമാക്കും എന്നു 1400 വർഷം മുൻപ്‌ മുഹമ്മദ്‌ നബി (സ) പറഞ്ഞത് 1898-ൽ മമ്മി കിട്ടിയപ്പോൾ ലോകത്തിനു മനസ്സിലായി. ഇന്നും ഈജിപ്തിലെ മ്യുസിയത്തിൽ വിശ്വാസികൾക്കും വിശ്വസിക്കാത്തവർക്കും മുന്നറീപ്പായി നിലകൊള്ളുന്നു. മനുഷ്യനെ ബഹുമാനിക്കാത്ത മനുഷ്യത്വത്തെ അoഗീകരിക്കാത്ത പല ആളുകളും ഇനിയും ഉണ്ടാകാം, ബുഷിനെ പോലെ, രാജപക്സെയെ പോലെ, നീളുന്ന നിരയുണ്ട് ആ കൂട്ടത്തിൽ, കാത്തിരുന്നു കാണാം അവർക്കു  വിധിക്കപ്പെട്ടത് എന്താണെന്ന്. 

Tuesday 3 September 2013

വഴിതെറ്റി വന്ന ഒരു പ്രണയം

                       പുസ്തകത്താളുകളിൽ മയിൽപ്പീലി സൂക്ഷിച്ചുവെക്കുന്നപോലെ ഞാൻ മനസ്സിൽ ഒരുപാടു കാലമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരാഗ്രഹമായിരുന്നു വിദേശയാത്ര. പലഭാഷകളിലും പലനിറങ്ങളിലും പലദേശങ്ങളിൽ നിന്നുമുള്ള പരിഷ്കാരികളായ ഒരുപാടു ആളുകൾ, അവരുടെ ജീവിത നിലവാരം നിലനിർത്താൻ നീണ്ടനേരം പണിയെടുക്കുന്ന ജോലിക്കാർ(വിശിഷ്യ മലയാളികൾ), ആകാശംമുട്ടെ നിവർന്നു നില്ക്കുന്ന കെട്ടിടങ്ങൾ, ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ചു വശ്യത കാണിച്ചു നടക്കുന്ന യുവതിയുവാക്കൾ, തിക്കിലുംതിരക്കിലും നിൽക്കാൻ കഴിയാത്ത ഷോപ്പിംഗ്‌മാളുകൾ, ജനനിഭിഡമായ കടലോരങ്ങൾ അങ്ങനെ ഒരുമയില്പ്പീലി പുസ്തകത്തിനുള്ളിൽ വെച്ച് പെറ്റുപെരുകുന്നപോലെ എന്റെ മനസ്സാകുന്ന പുസ്തകത്തിൽ ആ ആഗ്രഹം പെറ്റുപെരുകിയിരുന്നു. ആകാശം കാണിക്കാതിരുന്നാൽ മയിൽ‌പ്പീലി പെറ്റു പെരുകുമെന്ന് ഒന്നാംക്ലാസിലെ കൂട്ടുകാരികൾ പറഞ്ഞ കാര്യത്തിന്റെ പൊരുൾ അന്നാണെനിക്കു മനസ്സിലായത്.

                    ഒരു ഞായറാഴ്ച രാത്രി 11 മണിക്കാണ് ഞാൻ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയത്‌, സ്പോണ്സെറുടെ രേഖകൾ (അതായത് എന്റെ ഭർത്താവിന്റെ ) ഇല്ലാത്തതു കൊണ്ടു കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ പുകിലുകൾ കൊണ്ടാകണം എന്റെ ആദ്യത്തെ വിമാനയാത്രയാണെന്ന കാര്യം പോലും ഞാൻ മറന്നു പോയിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തു വന്നു എന്റെ സ്പോണ്സതറെ കണ്ടപ്പോൾ ശരിക്കും പത്താം ക്ലാസ് പരീക്ഷാഫലം വന്നു റാങ്ക് കിട്ടിയവളുടെ സന്തോഷമായിരുന്നു, അതോടെ എന്റെ 6 മണിക്കൂർ യാത്രയുടെ ക്ഷീണവും ഇല്ലാതായി. പിന്നെ എന്റെ ഭാവനകളിൽ കാണാറുള്ള പോലെ അമ്ബരച്ചുംബികളായ കെട്ടിടങ്ങളും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന റോഡുകളും, തെരുവിന്റെ ഭംഗിയെ ശോഭിപ്പിക്കുന്ന തെരുവുവിളക്കുകളും, സിനിമയിൽ കാണാറുള്ള പോലെ മനോഹരമായ റോഡുകളും അതിന്റെ സൗന്ദര്യം പതിന്മാടങ്ങക്കാൻ പൂതുല്ലസിച്ചു നില്ക്കുന്ന ചെടികളും, അങ്ങനെ നയനാനന്ദകരമായ ഒരു പട്ടണക്കാഴ്ച്ച. ഇതെല്ലാം ആസ്വദിക്കുന്ന തിരക്കിൽ ഞങ്ങളുടെ കാർ പോകുന്നത് ഞാൻ അറിഞ്ഞതേയില്ലായിരുന്നു, സ്പോണ്സെർ എന്തൊക്കൊയോ പറയുന്നുമുണ്ടായിരുന്നു. ഓട്ടപ്പാത്രത്തിൽ വെള്ളമൊഴിച്ച പോലെ കുറച്ചൊക്കെ കേട്ടു എന്നു മാത്രം.

                        കുറച്ചു കഴിഞ്ഞപ്പോൾ ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ വലുപ്പം കുറയാൻ തുടങ്ങി, പിന്നെ വശങ്ങളിൽ ഇരുട്ടിതുടങ്ങി, പിന്നീടങ്ങോട്ട് ഇരുട്ടിന്റെ കാഠിന്യം കൂടിക്കൂടി വന്നു അത് പിന്നെ വെറും തെരുവുവെളിച്ചം മാത്രമായി. പിന്നീടങ്ങോട്ട് ഇരുവശങ്ങളിലും മരുഭൂമിയായിരുന്നു, തെരുവ് വെളിച്ചത്തിൽ മരുഭൂമി കുറച്ചൊക്കെ കാണാമായിരുന്നു, ബാക്കിയുള്ളത് ഒന്നും തിരിച്ചറിയാനാകാത്ത ഇരുട്ട് മാത്രം. ആദ്യമൊക്കെ ഹരിത കേരളത്തിൽ നിന്നും വരുന്ന ആർക്കും തോന്നാറുള്ള ഹൃദ്യതയൊക്കെ തോന്നി, പിന്നെ അത് ജിജ്ഞാസയിലേക്ക് വഴിമാറി. ഇനിയും യാന്ബുവിലെത്താൻ രണ്ടു മണിക്കൂർ ദൂരമുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ ഞങ്ങൾ അല്പം കുടുംബകാര്യങ്ങൾ പറഞ്ഞു തുടങ്ങി, സമയം 12.30 മണി, ഇടക്കൊക്കെ ഞാൻ മീറ്ററിലേക്ക് നോക്കുംബോൾ 120km-ഉം 150km-ഉം 180km-ഉം ഒക്കെ വേഗത കാണാമായിരുന്നു. എന്റെ സ്പോണ്‍സറർക്കു ഡ്രൈവിംഗ് ആണോ സൌദിയിൽ ജോലി എന്നുവരെ അതുകണ്ട് സംശയിച്ചു പോയി. 

                      മണിക്കൂറുകൾ കഴിഞ്ഞുപോയത്‌ സത്യത്തിൽ അറിഞ്ഞതേയില്ല, കൂറെ മാസങ്ങൾക്കു ശേഷം കണ്ടതുകൊണ്ടായിരിക്കണം ഒരുപാടു സംസാരിക്കാനുണ്ടായിരുന്നു. അപ്പോഴേക്കും യാന്പു അതിർത്തിയിലെ ചെക്ക്പോസ്റ്റ് എത്തി, അവിടെ സാധാരണ പരിശോധിക്കാറില്ലത്രെ, പറഞ്ഞു തീര്ന്നില്ല ധോ "പ്ഡീം" എന്ന ശബ്ദത്തിൽ വണ്ടി ഒന്നു ആടിയുലഞ്ഞു, അതൊരു സ്പീഡ് ബ്രേകർ ആയിരുന്നു വർത്തമാനത്തിനിടക്ക്  ശ്രദ്ധിച്ചിട്ടില്ലായിരുന്നു പാവം. ഇത് കണ്ട പോലീസുകാരൻ ഞങ്ങളുടെ വണ്ടിക്കു കൈ കാണിച്ചു, സ്പോണ്സർ നീട്ടിയൊരു സലാം പറഞ്ഞു, പറഞ്ഞ അതേ ഊക്കോടുകൂടിത്തന്നെ പോലീസുകാരൻ അത് മടക്കി.  പിന്നെ പോലീസുകാരൻ അറബിയിൽ എന്തൊക്കെയോ ചോദിച്ചു, അപ്പോൾ സ്പോണ്സർ എന്തൊക്കെയോ എടുത്തു കൊടുത്തു. പിന്നെ എന്തൊക്കെയ നടന്നതെന്ന് അറബി അറിയാത്തതുകൊണ്ട് എനിക്ക് മനസ്സിലായില്ല. അറബി അറിയാത്തതുകൊണ്ട് മനസ്സിലാക്കണ്ടല്ലോ എന്നും കരുതി ഞാൻ സീറ്റിൽ ചാരിയിരുന്നു. പിന്നെ സ്പോണ്സതർ വണ്ടി പാർക്ക്‌ ചെയ്തു പോലീസുകാരന്റെ അടുത്തേക്ക് പോയി, പഞ്ചാബിഹൌസിൽ ദിലീപ് പറയുന്ന പോലെ "ജഭ ജപ ജഭാ" എന്നു അറബി തീരെ അറിയാത്ത ആളെ പോലെ പറയുന്നുണ്ടായിരുന്നു, ഇടക്കൊക്കെ ഇംഗ്ലീഷിൽ പറയുംബോൾ ഞാൻ ഈ നാട്ടുകരനല്ലെ എന്ന മട്ടിൽ സൗദിപോലീസുകാരൻ തലതിരിക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ അറബി പറഞ്ഞ എന്റെ സ്പോണ്സർ അറബി ആദ്യമായി കേൾക്കുന്ന പോലെ നിൽക്കുന്നത്‌ കണ്ടു ഞാൻ ആകെ ചിന്താ കുഴപ്പത്തിലായി. പിന്നെയാണു മനസ്സിലായതു അറബി അറിയില്ല എന്ന സഹതാപം കിട്ടനായിരുന്നു ആ "ജഭ ജപ"യൊക്കെ എന്നു, കാരണം ആ പോലീസുകാരൻ ചോദിക്കുന്ന പേപ്പർ കൊണ്ടുവരാൻ സ്പോണ്‍സർ മറന്നിരുന്നു. എന്തായാലും ഞങ്ങൾ ഒരുവിധം രക്ഷപ്പെട്ടു, മൂന്നു വർഷത്തിൽ ആദ്യമായാണത്രെ ആ ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്നത. പിന്നീടങ്ങോട്ട് ചെക്ക്പോസ്റ്റുകളുടെ ജാഥ തന്നെ ആയിരുന്നു. എന്തായാലും അരമണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലെത്തി ക്ലോക്കിൽ നോക്കിയപ്പോൾ രണ്ടു മണി, ഹോട്ടൽ മുറിയുടെ പോലെ കൃത്യമായി അടുക്കിവച്ച ബെഡ്രൂം കണ്ടപ്പോൾ ശരിക്കും ഉറങ്ങിപ്പോയതറിഞ്ഞില്ല. അങ്ങനെ എന്റെ ആദ്യത്തെ പ്രവാസവാസദിനം ശുഭമായി പര്യവസാനിച്ചു.

പിന്നീടങ്ങോട്ട് ബലക്ഷയം വന്ന മയില്പ്പീലികൾ  ചത്തൊടുങ്ങുന്ന പോലെ എന്റെ പല ഭാവനകളും തിരുത്തലുകൾക്ക് വിധേയമായി. ചുരുക്കിപ്പറഞ്ഞാൽ സ്പോണ്സർ ‍ജോലിക്കു പോയാൽ ഞാനും കുറെ അയൽവാസികളായ ഇംഗ്ലീഷുകാരും മാത്രമായി. പിന്നെ ആകെ ഒരാശ്വാസമുള്ളത്‌ സ്പോണ്സ്ർ ജോലി കഴിഞ്ഞു വന്നാൽ പുറത്തു പോകുന്നത് മാത്രമായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഈ ആഴ്ച മദീനയിൽ പോകാമെന്നു സ്പോണ്സർ പറഞ്ഞത്, കൂടെ ഹജ്ജിനു വന്ന എന്റെ മാമനെയും കാണാമല്ലോ എന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അങ്ങനെ എന്റെ സൗദിയിലെ ആദ്യത്തെ വെള്ളിയാഴ്ച ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു, പ്രഭാതഭക്ഷണം തൊട്ടടുത്തുള്ള ഒരു പെട്രോൾ പമ്പിലെ കടയില്നിന്നും വാങ്ങിച്ചു ഞങ്ങൾ പുറപ്പെട്ടു. അതികം വൈകിയില്ല ധേ പിന്നേം ചെക്ക്പോസ്റ്റ്!!! ഞാൻ വന്ന ആദ്യദിവസം കുടുങ്ങിയ അതെ ചെക്ക്പോസ്റ്റ്ഞാൻ സീറ്റ്‌ ബെൽറ്റെല്ലം ശരിയാക്കി ഇരുന്നു, പക്ഷെ പോലീസുകാരൻ ശ്രദ്ധിച്ചതുപോലുമില്ല.

അങ്ങനെ യാത്ര തുടർന്നു,  ഇരുവശങ്ങളിലും വെള്ള പരവതാനി വിരിച്ചപോലെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മരുഭൂമി, പച്ചപ്പിന്റെ ഒരു അംശം പോലും കാണാനാവാത്ത അവസ്ഥ. ആദ്യമൊക്കെ എനിക്കു  ഉൾകൊള്ളാൻ പറ്റിയില്ല, പിന്നെ പതിയെ അതിനോട് താതാത്മ്യം പ്രാപിച്ചു. ഏതാണ്ടു മുക്കാമണിക്കൂർ കഴിഞ്ഞപ്പോൾ ദൂരത്തിൽ മണ്ണുമലകൾ കാണാൻതുടങ്ങി, ആകാംഷയോടെ നോക്കുന്നത് കണ്ടപ്പോൾ സ്പോണ്സടര് ഇടപെട്ട് അതിന്റെ ചരിത്രം പറയാൻ തുടങ്ങി,ആ മലകള്ക്കാപ്പുറമാണത്രെ ബദർ എന്ന സ്ഥലം.



മണ്‍തരികൾ ഒരേ വലുപ്പത്തിൽ ചെറുതായി അരിച്ചു വിതറിയ പോലെ നീണ്ടു കിടക്കുന്ന മണല മല. വിശുദ്ധ ഖുറാൻ സൂറത്തുൽ ആലിമ്രാനിലൂടെ പടച്ചവൻ മുസ്ലിമീങ്ങളെ യുദ്ധത്തിൽ സഹായിച്ചു എന്ന് പറഞ്ഞ ആ വിശുദ്ധ സ്ഥലം, കണ്ടപ്പോൾ മനസ്സില് ശരിക്കും ഒരു കുളിർക്കാറ്റു വീശിയ അനുഭൂതിയായിരുന്നു. ശക്തിയിലും സൈന്യബലത്തിലും മുസ്ലിമീങ്ങളുടെ മൂന്നിരട്ടിയിലതികം വന്ന മക്കാ മുശ്രിക്കുകളെ തോൽപ്പിക്കാൻ, വിശ്വാസവും അർപ്പണ ബോധവുമായിരുന്നു നബി (സ) യുടെയും സ്വഹാബിമാരുടെയും മുഖ്യആയുധം. സ്വല്പം വേഗത കുറച്ചു ഒരു മണല മലയുടെ അരികിലായി വണ്ടി നിർത്തി ഞങ്ങളിറങ്ങി, നല്ല ചൂട് കാറ്റു. ഞങ്ങളുടെ കാറിന്റെ വാതിലെല്ലാം കാറ്റിന്റെ ശക്തി കാരണം തൊട്ടപ്പോഴേക്കും അടഞ്ഞുപോയി. ഈ പ്രതികൂല സാഹജര്യത്തിലാണല്ലോ നബി (സ) യും സ്വഹാബികളും സ്വന്തം ബന്ധുക്കളും സമൂഹവും ആട്ടിയിറക്കിയിട്ടും, സംബത്തെല്ലാം കൊള്ളയടിക്കപ്പെട്ടിട്ടും, എല്ലാം അതിജീവിച്ച്  ഏകനായ ദൈവത്തിനെ മാത്രം ആരാധിക്കുന്നതിനു വേണ്ടി പടപോരുതിയത് എന്ന് ഒരു വേള  ചിന്തിപ്പിക്കാൻ ശക്തിയുണ്ടായിരുന്നു ആ കാറ്റിന്. പക്ഷെ വിശ്വാസത്തിൽ അടിയുറച്ച അവരുടെ മുന്നിൽ, എതിർ സൈന്യത്തിന്റെ വലുപ്പത്തിനോ, അതിലുള്ള ആളുകൾക്കോ ഒരു പ്രസക്തിയും ഇല്ലായിരുന്നു.   സ്വഹാബികളുടെ വിശ്വാസത്തിന്റെ ആഴം കേട്ടപ്പോൾ, സമൂഹത്തിലെ പദവിക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന ആധുനിക തലമുറ എത്രത്തോളം മാറേണ്ടിയിരിക്കുന്നു എന്നാലോജിച്ചുപോയി. അപ്പോഴേക്കും സമയം കാലത്ത് 8 മണി, കാറ്റിന്റെ ശക്തി കൂടി മണൽ മാനംമുട്ടെ ഉയർന്നു വരുന്നത് കണ്ടപ്പോൾ ഞങ്ങൾ വേഗം വണ്ടിയിൽ കയറി യാത്ര തുടർന്നു.

                        വിജനമായ വീഥികൾ, ഇരു വശങ്ങളിലും മലകൾ, കണ്ണാടിപോലെ തിളങ്ങുന്ന റോഡുകൾ, വളവുകളും തിരിവുകളും അതിനിടയിൽ ഭംഗിയായി നില്ക്കുന്ന മലകളും ഒരു നല്ല കാഴ്ചയായിരുന്നു. മദീന യാത്ര എന്നു കേൾക്കുമ്പോൾ ഈ കാഴ്ച ഇപ്പോഴും മനസ്സില് പ്രത്യക്ഷപ്പെടും, പക്ഷെ മക്കയിൽ നിന്നും മദീനയിലേക്ക് ബദർ വഴി വരുന്നവർക്ക്ക്ക് മാത്രമേ ഇത് കാണാൻ പറ്റുകയുള്ളു . റോഡില്ലാത്ത കാലത്ത് നബിയും സ്വഹാബികളും നടന്നിരുന്ന വഴിയാണല്ലോ ആ കാണുന്ന മലകൾ എന്നോർത്തപ്പോൾ അവരന്നു സഹിച്ച ത്യാഗത്തിന്റെ ആഴം ആലോചിക്കത്തക്കതായിരുന്നു. ഈ മണല്ക്കാറ്റുകളെയും, ചൂടിനേയും അതിജീവിച്ചു നമുക്കു നേടിത്തന്ന ദീനിനോട് നാമൊക്കെ എത്ര കൂറ് പുലർത്തുന്നുവെന്നതു ഒരു പുനർവിജിന്തനം ചെയ്യേണ്ടിയിരിക്കുന്നു എന്ന് മനസ്സില് തോന്നി.

                       അങ്ങനെ ആലോചിചിരുന്നപ്പോഴാണ് എനിക്കൊരു ചോദ്യം മനസ്സിൽ വന്നതു, എന്ത് കൊണ്ടാണ് മുസ്ലിമീങ്ങൾ പണ്ട് നബി (സ) നടത്തിയപോലെ അല്ലെങ്കിൽ അതിനുശേഷം വന്ന സ്വഹാബിമാർ നടത്തിയ പോലെ ഇസ്ലാമിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാത്തത്, ഞാൻ സ്പോണ്‍സറോട് ചോദിച്ചു. അദ്ദേഹം കാഴ്ചപ്പാട് വിവരിച്ചു തുടങ്ങി, സത്യത്തിൽ ദീനിനെയും ദീനിലെ മുൻഗണന ക്രമത്തിനെയും കുറിച്ചുള്ള അജ്ഞതയാണ് ആധുനിക മുസ്ലീങ്ങളെ ഇസ്ലാമിൽ നിന്നും അകറ്റി നിറുത്തിയത്. ഇന്ന്  ലോകത്തെമ്പാടും മുസ്ലിങ്ങൾക്കിടയിൽ ചെറിയ കാര്യങ്ങൾക്കായി  ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടത്തുകയാണ്, ഇത്തരം കാര്യങ്ങൾക്ക് അറിയുന്നവനും അല്പജ്ഞാനിയും അറിയാത്തവനും യഥേഷ്ടം അഭിപ്രായം പറഞ്ഞു സത്യത്തെ വികലമാക്കുന്ന ഒരവസ്ഥയാണുള്ളത്. അങ്ങനെ എല്ലാവരും ഇന്നു ധീനിന്റെ വക്താക്കളാണ്, ആധുനിക ഭാഷയിൽ സ്പോണ്‍സർ അത്തരക്കാരെ മുസ്ലിം ബ്രാൻഡ്‌ അംബാസഡർ എന്നു നല്ല പേരും നല്കി. ഇത്തരക്കാർ ഒന്നോ രണ്ടോ ഹദീസുകൾ അറിയുന്നവരയിരിക്കും, ചില ഖുർആൻ ആയത്തുകൾ മനപ്പടാമാക്കിയവരായിരിക്കും, അങ്ങനെ എല്ലായിടത്തും അഭിപ്രായം പറഞ്ഞു കാര്യങ്ങളെ വികലമക്കൽ അവരുടെ ഹോബിയാണ്, അത്തരക്കാരിൽ നിന്നും നമ്മളെ പടച്ചവാൻ രക്ഷിക്കട്ടെ എന്നു പ്രാർത്ഥിച്ചു.

സമയം കാലത്ത് 9 മണി, ഒന്നു ശ്വാസം വിട്ടു വലത്തോട്ടും ഇടത്തോട്ടും നോക്കിയപ്പോൾ, നേരത്തെ കണ്ടതിനെക്കാളും ഒരുപാടു വണ്ടികൾ  മുന്നിലും പിന്നിലും വലിയ സ്പീഡിൽ പോയിക്കൊണ്ടിരിക്കുകയാണ്. ഇരുവശങ്ങളിലും ഇപ്പോൾ മലകലോന്നും കാണുന്നില്ല,  കുറച്ചു കഴിഞ്ഞപ്പോൾ  എന്നോട് ഇടത്തോട്ട് ചൂണ്ടി ഒരു ചുവപ്പ് ബോർഡ്‌ കാണിച്ചിട്ടു പറഞ്ഞു ഇനിയങ്ങോട്ടു മുസ്ലീങ്ങൾക്ക് മാത്രം പോകാൻ പാടുള്ളൂ അല്ലാത്തവർ വലതു വശം തിരിഞ്ഞു പോകണം. ഞാൻ ബോർഡിലേക്ക് നോക്കിയില്ല കാരണം ബോർഡിനു പിറകു വശമുള്ള സ്ഥലം നല്ല ഭംഗിയുള്ള ഈന്തപ്പനതോട്ടങ്ങളാൽ പച്ചവിരിച്ചു നില്ക്കുന്ന ഒരു കാഴ്ച, മണിക്കൂറുകളോളം മരുഭൂമിയും മലകളും കണ്ടു മരവിച്ച എനിക്ക് ശരിക്കുമോരശ്വാസമായി. ഈന്തപ്പനത്തോട്ടം കഴിഞ്ഞാൽ  ഒരുപാടു വീടുകൾ കാണാമായിരുന്നു, ആ വീടുകൾക്ക് മുകളിലൂടെയാണ്‌ ഞങ്ങൾ സഞ്ചരിക്കുന്ന റോഡു പോകുന്നത്,അത് കൊണ്ട് ഞാൻ ആ തോട്ടങ്ങളും വീടുകളും ശരിക്കും കണ്ടു. അതു കഴിഞ്ഞു കുറച്ചു പോയപ്പോൾ ഇടതു വശത്തായി, മദീനയിൽ നിന്നും പോകുന്ന ഹാജിമാർ  ഇഹ്റാം കെട്ടുന്ന മീഖാത് അഭയാർ അലി എനിക്ക് കാണിച്ചു തന്നു, ഇറങ്ങി കാണാനാമെന്നഗ്രഹ്മുണ്ടായിരുന്നു പക്ഷെ ജുമുഅക്ക് നേരം വൈകുമെന്നതിനൽ പോയില്ല.

ഏതാണ്ട് 10 മിനുട്ടുകൂടി പോയപ്പോൾ ഒരു ട്രാഫിക്‌ സിഗ്നലിൽ നിറുത്തി, ഒരു മിനിറ്റ് കഴിഞ്ഞാലെ ഞങ്ങൾക്ക് പോകാൻ പറ്റുകയുള്ളു, അപ്പോൾ ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു, തിങ്ങി നിൽക്കുന്ന ഈന്തപ്പനകൾ വലതു വശത്തു അവിടുന്ന് കുറച്ചകലെ ഒരു നല്ല ഭംഗിയുള്ള പള്ളി, ഏതാണെന്ന് തിരക്കിയപ്പോൾ ഖുബാ പള്ളിയാണെന്നു പറഞ്ഞു. ഞങ്ങൾ യാത്രപുരപ്പെടുന്നതിന്റെ മുന്പ്‌ തന്നെ അതിന്റെ ചരിത്രം സ്പോണ്‍സർ എനിക്കു പറഞ്ഞു തന്നിരുന്നു. ഇതാണത്രേ ഇസ്ലാമിലെ ആദ്യത്തെ പള്ളി, നബി(സ)യുടെ ഹിജ്ര സമയത്ത് മദീനയിലെത്തും മുന്പേ ഇവിടെ കുറച്ചു ദിവസം നബി(സ)യും സ്വഹാബിമാരും താമസച്ചിരുന്നുവത്രേ. വലുപ്പമുള്ള ആ പള്ളി കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതിയായിരുന്നു, എന്നെ ആകര്ഷിക്കുന്നതുപോലെ ഒരു തോന്നൽ, ഇത്രയൊന്നും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു, പക്ഷെ ആ കാഴ്ചകൾ എന്നെ ശരിക്കും ആകർഷിച്ചു. ഞങ്ങൾ വണ്ടി തൊട്ടടുത്ത പാർകിങ്ങിൽ നിർത്തി പള്ളിയിലേക്ക് നടന്നു. ഒരു വശത്ത് വഴിവാണിബക്കാർ മറ്റേ വശത്ത് ടാക്സികൾ, വഴിവാണിബാക്കാരുടെ കയ്യിൽ പല പച്ച മരുന്നുകളും ചെടികളും ഉണ്ട്, അതെല്ലാം അവിടത്തെ നാടൻ മരുന്നുകലാനത്രേ. ഞാൻ അതികം ചോദിക്കാൻ നിന്നില്ല, പിന്നെ അതിന്റെ ആയുർവേദ ഉപയോഗം എന്നോടു തന്നെ ചോദിച്ചാൽ കുടുങ്ങുമെന്ന ഉത്തമബോധം തന്നെ കാരണം.

ഖൂബാ പള്ളിയിൽ കയറിയാൽ ഇടതു വശത്തായി വുളു എടുക്കാനുള്ള സൌകര്യമുണ്ട്, അത് കഴിഞ്ഞാൽ ഇടതു വശത്തായി മോതിരക്കിണർ കാണിച്ചു തന്നു, അതിലാണത്രെ നബിയുടെ മോതിരം വീണുപോയത്. പിന്നെ ഞങ്ങൾ വുളു എടുത്തു പള്ളിയില കയറി രണ്ടു രകാത് നിസ്കരിച്ചു കാരണം ഇവിടെ രണ്ടു രകാത് നിസകരിച്ചാൽ ഉമ്രയുടെ കൂലി ഉള്ളതായി നബി (സ ) അരുളിചെയ്തിട്ടുണ്ട്. ആ ഹദീസ് അവിടെ ചുമരിൽ എഴുതിവചിട്ടുമുണ്ട്.

സമയം ഏതാണ്ട് 09.30, ഇവിടെ നിന്നും 20 മിനിറ്റ് കഴിഞ്ഞാൽ മദീന പള്ളിയില എത്താം, ഞങ്ങൾ യാത്ര തിരിച്ചു. സുന്ദരമായ  മദീന പട്ടണത്തിലൂടെയുള്ള യാത്ര നല്ല രസകരമായിരുന്നു. ആതുനിക രീതിയിലും അലങ്കാരത്തിലുമുള്ള കെട്ടിടങ്ങൾ അതിനിടയിലൂടെ പാംബിന്റെ രൂപത്തിൽ വളഞ്ഞു കിടക്കുന്ന പാലങ്ങൾ, റോഡിൻറെ നാനാഭാഗങ്ങളിലും പരന്നുകിടക്കുന്ന പുത്തൻ വാഹനങ്ങൾ, പിന്നെ പാരാവാരം പോലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടം എല്ലാവരും ഏതാണ്ട് ഒരേ ദിശയിലാണ് നീങ്ങുന്നത്‌, ഞങ്ങളുടെ വണ്ടി ഒരു ഭൂഗർഭവഴിയിലൂടെ കടന്നു മദീന പള്ളിയുടെ വടക്കു വശത്തേക്കു തിരിച്ചു, അപ്പോലെനിക്ക് പള്ളിയുടെ ആ വെളുത്ത മിനാരങ്ങൾ കാണാമായിരുന്നു. വണ്ടി കുറച്ചുകൂടി പള്ളിയോടു ചേർന്ന് വടക്കുവശത്തായി പാർക്ക് ചെയ്തു, ഞങ്ങൾ പള്ളിയെ ലക്ഷ്യമാക്കി നടന്നു, ഞാൻ അപ്പോഴും മിനാരങ്ങൾ നോക്കി നടക്കുകയായിരുന്നു, രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാണ്ട് പള്ളിയുടെ പൂർണ്ണ രൂപം കണ്ടുതുടങ്ങി, നിലത്തേക്ക് നോക്കിയപ്പോൾ ചാര നിറമുള്ള മര്ബിളുകൾ കൊണ്ടലംഗ്രതമായ മുറ്റം. ഭക്തിയുടെയും സമാധാനത്തിന്റെയും മുറ്റത്തേക്ക് ഞാനെന്റെ വലതു കാൽ വെച്ച് കയറി. മനസ്സിലും ശരീരത്തിലും ഒരു തണുപ്പ് കയറിയ പോലെ തോന്നി, പറഞ്ഞരീകാൻ പറ്റാത്ത ആഹ്ലാദം. അങ്ങനെ പള്ളിയൊന്നു ചുറ്റിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു, നല്ല ചൂടുണ്ടായിരുന്നു, ഞങ്ങൾ കയറിയ കവാടം, ബാത്രൂം 8 മുതൽ യാത്ര തിരിച്ചു, ഡോർ നംബറുകലെക്കൾ കണ്ടുപിടിക്കാൻ എളുപ്പം ബാത്രൂം നംബറൂകലാണ്, അടുത്ത ബാത്രൂം 7 ആയിരുന്നു അതിനു മുന്നിലായിട്ടു  സ്ത്രീകൾക്ക് മാത്രം നമസ്കരിക്കാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. പിന്നെ ഇടയിലൊക്കെ തൂണുകളുണ്ട്.  ഒന്നിടവിട്ട് തൂണുകളിൽ നമ്മുടെ നാട്ടിൽ കല്യാണത്തിന് കാണുന്ന വലിയ ഫാനുകൾ കറങ്ങികൊണ്ടിരിക്കുന്നുണ്ട്, കൂടാതെ ഫനുകളിൽ നിന്നും ചെറിയതോതിൽ വെള്ളം സ്പ്രേ ചെയ്യുന്നുമുണ്ടായിരുന്നു. ഈ കാഴ്ചകൾ നോക്കി നടക്കുന്നതിനിടയിൽ ചുറ്റുമുണ്ടായിരുന്നു തൂനുകളൊക്കെ പതുക്കെ വിടർന്നു കുടകളായി മാറാൻ തുടങ്ങി, കാണാൻ നല്ല ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു, അതുകൊണ്ട് തന്നെ ഞാനത് ക്യാമറയിൽ ഒപ്പിയെടുത്തു. എല്ലാ കുടകളും വിരിഞ്ഞു പള്ളിയുടെ മുറ്റത്ത്‌ മൊത്തം സൂര്യപ്രകാശം എത്താത്ത രൂപത്തിൽ മറഞ്ഞു. അതു ഞങ്ങളുടെ ചുടു വെയിലത്തുള്ള നടത്തത്തിനു വലിയ അനുഗ്രഹമായിരുന്നു. അങ്ങനെ ഞങ്ങൾ ബാത്രൂം 1-നു അടുത്തെത്തി, അവിടെ നിന്നും നോക്കിയാൽ മദീന പള്ളിയുടെ പച്ച ഖുബ്ബ കാണാമായിരുന്നു, അതിനു താഴെയായിട്ടാണ് നബി(സ)യുടെ റൌളാഷരീഫ്  ഒരുപാടു പഴക്കമുള്ള ആ പച്ച ഖുബ്ബക്കടുത്തായി വെള്ളി നിറത്തിലുള്ള മറ്റൊരു ഖുബ്ബയും കണ്ടു. എന്റെ മനസ്സു അപ്പോൾ റൌള കാണാൻ വെമ്പുന്നുണ്ടായിരുന്നു, പക്ഷെ സ്ത്രീകൾക്ക് പ്രത്യേകം സമയമുണ്ട്. റൌളയുടെ പുറത്തായി തൂവെള്ള മാർബിൾ വിരിച്ച സ്ഥലത്തിരുന്നു ഒരുപാടു പേർ സ്വലാത്ത് ചെല്ലുന്നുണ്ട്, ആ മാർബിളിന്റെ പ്രത്യേകത അത് ഏത് പൊരിവെയിലത്തും തണുത്തിരിക്കും എന്നതാണ്. ഭക്തിസാന്ദ്രമായ ആ കൂട്ടം കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരനുഭൂതിയയിരുന്നു. ഒരു പക്ഷെ എന്റെ സ്പോണ്‍സർ പറയാറുള്ള പോലെ അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്ന ആ നബി(സ)യുടെ മഹത്വം നമ്മൾ അറിയുന്നതിനും എത്രയോ അപ്പുറമാണത്രെ. ഒരിക്കൽ ഒരു സ്വഹബി നബി(സ)യോട് താൻ ചൊല്ലുന്ന സകല ദിക്റുകളും, ദുആകളും നബി(സ)യുടെ മേലുള്ള സ്വലാത്തക്കട്ടെ എന്നു ചോദിച്ചപ്പോൾ നബി(സ) പറഞ്ഞത് അതു നിന്റെ ഇഹലോകത്തെയും പരലോകത്തെയും ബുദ്ധിമുട്ടുകൾ നീക്കും എന്നാണ്. അതുപോലെ സ്വലാത്ത് ചൊല്ലാത്തവനെ സംബത്തിചെടുത്തോളം അവനു നാശമാനെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട് തന്നെ അവിടെ നിന്ന് ഞങ്ങൾ ഒരുപാടു സ്വലാത്ത് ചൊല്ലിക്കൊണ്ടു നടന്നു.



                              റൌളയിൽ നിന്നും നോക്കിയാൽ കാണുന്ന രൂപത്തിൽ വലതുവശത്തായി വിശുദ്ധമായ ജന്നത്തുൽ ബഖീ എന്നാ ഘബറിസ്ഥാൻ കാണിച്ചു തന്നു, പക്ഷെ അത് അടച്ചിട്ടിരിക്കുകയായിരുന്നു. അതിലനാത്രേ സ്വര്ഗീയ നാരികളുടെ നായികയായ ഫാത്തിമ(റ ) അന്ത്യ വിശ്രമം കൊള്ളുന്നത്‌. മഹത്തായ സ്ഥലം, അവിടെ കിടക്കുന്നവർക്ക് വേണ്ടി നബി(സ) പ്രാർത്വിച്ചിട്ടുണ്ടത്രെ. ഞാൻ ഇതെല്ലാം കണ്ടാസ്വതിക്കുമ്പോൾ സ്പോണ്‍സർ മാമനെ തിരയുകയായിരുന്നു, ഏതാണ്ട് ഇതിനടുത്തുള്ള ഒരു ഹോട്ടലിൽ ആണ് മാമൻ താമസിക്കുന്നത്, ഏകദേശം സ്ഥലം മനസ്സിലായപ്പോൾ ഞങ്ങൾ അങ്ങോട്ട്‌ നടക്കാൻ തീരുമാനിച്ചു അങ്ങനെ പള്ളി മുറ്റത്തിൽ നിന്നിറങ്ങി ഹോട്ടൽ തേടി റോഡിലെക്കിറങ്ങി, കുറച്ചു കറങ്ങിയപ്പോൾ ഞങ്ങൾ ഹോട്ടൽ കണ്ടു. അങ്ങനെ പറഞ്ഞതനുസരിച്ച് മാമൻ പുറത്തു വന്നു ഞങ്ങളെ സ്വീകരിച്ചു. പിന്നെ ഞങ്ങൾ അവരുടെ മുറിയിലേക്ക് നടന്നു.

                      ഹജ്ജിന്റെ മഹത്വവും അതിൽ നിന്നുണ്ടായ ആത്മീയതയും, അതിലേറെ മനസ്സിന്റെ ആഹ്ലാദവും മാമന്റെ വാക്കുകളിലുടനീളം ഉണ്ടായിരുന്നു. ഒരു വല്ലാത്ത അനുഭവം തന്നെയാണത്രേ ഹജ്ജും മദീനയാത്രയും. മാമന്റെയും മാമിയുടെയും വാക്കുകൾ  കേട്ടപ്പോൾ എനിക്ക് മാത്രമല്ല, ഇവിടെ വരുന്ന എല്ലാവർക്കും ഈ അനുഭവമുണ്ടത്രേ എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെയുണ്ടായിരുന്നു മറ്റു ഹാജിമാരുമായി സംസാരിച്ചിരുന്നു. എല്ലാവര്ക്കും പറയാനുള്ളത് ഈ സ്ഥലത്തിന്റെ മഹത്വം മാത്രമായിരുന്നു.
                            പിന്നെ ഞങ്ങൾ മാമനെയും മാമിയേയും കൂട്ടി, ജുമുഅ നമസ്കാരത്തിനായി പോയി, സ്ത്രീകൾക്ക് പ്രത്യേക സ്ഥലത്തായിരുന്നു നിസ്കാരം . അങ്ങനെ എന്റെ ആദ്യത്തെ മദീനയിലെ നമസ്കാരം, ജുമുഅ നമസ്കാരം തന്നെ ആയതിൽ സന്തോഷമായി, ആ ഭക്തിസാന്ദ്രമായ ചുറ്റുപാടിലുള്ള നിസ്കാരവും അതിന്റെ ആനന്ദവും ഒന്നനുഭവിച്ചറിയേണ്ട ഒരു കാര്യമാണ്. നമസ്കാരം കഴിഞ്ഞു, റൌള കാണാൻ സ്ത്രീകൾക്കനുവധിച്ച സമയം കാത്തു നിന്നു. ആ കാത്തു നിൽപ്പ് അത്ര നീണ്ടില്ല, മുന്നിലുള്ള ഒരു വാതിൽ തുറന്നു, എല്ലാ ദിശയിൽ നിന്നും ആളുകള് തിക്കിത്തിരക്കി ആ റൌള ഒരു നോക്കു കാണുന്നതിനായി ഓടിയടുത്തു. ആ തിരക്കിൽ ഞാൻ തനിയെ നീങ്ങിത്തുടങ്ങി, റൌളയോടടുക്കുംബോലെക്കും മനസ്സിൽ കുളിരേകുന്ന അനുഭവമായിരുന്നു, അങ്ങനെ റൌള കണ്ടു, അൽഹംദുലില്ലഹ് , നബി (സ) യുടെ ഘബരിനടുതായി അബൂബക്കർ (റ)ന്റെയും ഉമർ (റ)ന്റെയും ഘബർ കണ്ടു. ഞാൻ സലാം ചൊല്ലി അവിടെ നിന്നും പിരിയുമ്പോൾ മനസ്സില് ഒരു വല്ലാത്ത വേദന, എന്തെന്നില്ലാത്ത ഒരു വിങ്ങൽ. പിന്നെയും പിന്നെയും ആ റൌള കാണാൻ മോഹമായിരുന്നു മനസ്സിൽ, സ്വർഗത്തിലെ പൂങ്കവനങ്ങളിലെ ഒരു പൂങ്കാവനത്തിൽ നിന്നാണല്ലോ ഞാൻ ഇറങ്ങി വന്നത് എന്നോർത്തപ്പോൾ എല്ലാം മൂടിയ ഒരവസ്ഥ. ഒരു വല്ലാത്ത ആനന്ദമായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ മദീന യാത്രയും, ഒരുതരം സ്നേഹവും ബഹുമാനവും അതിലുപരി ഒരു വലിയ ആഷ്വസവുമാണ്‌ മദീന. ആ സ്നേഹം ഓരോ യാത്ര കഴിഞ്ഞപ്പോളും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അങ്ങനെ ഞങ്ങൾ മദീനയോട് വിടപറഞ്ഞു മടങ്ങു്പോൾ കുറെ ദൂരം രണ്ടു പേരും ഒന്നും പറയാതെ അങ്ങനെയിരുന്നു.

Thursday 19 May 2011

What is really fueling the fuel Price?

Just couple of hours back, the veteran chief minister of Kerala who assumed office Wednesday, has announced a sales tax cut on the recently hiked petrol price. This tax waive would bring the price down by Rs.1.22 per litre. Along with thanking the great effort of the chief minister, we should think and understand the real culprit behind high fuel price in India.


We have been undergoing many strikes and Harthals due to the oil price hike and our LDF government were fueling all these harthals even when they were in power. LDF government had no commitment to the people of kerala rather they exploited the situation by protesting against the UDF government. The failure of the recent protest by Left and BJP have shown that the people of kerala have started taking the LDF approach for granted as they do just protest but not a single step to rectify it. How true the proverb “barking dog seldom bites” is.

To a logical mind, it seems obvious that if the international crude oil prices are rising, there is no way we can escape the brunt of it. Kerala being a literate state, I hope everybody understands this. But if you look at the boycotts and strikes we had in the past, you get a feeling that the left has been deliberately putting the lay man to strike against the hike. The media has been incessantly reporting the government is inefficient and useless to control the rise or say the pathetic story about the amount of money that Indian Oil Marketing Companies lost. But the problem lies in us, that we fail to ask the government how much petrol really costs.

Let us see how much really petrol costs, now the international crude oil prices are hovering around Rs 5400 ($120) per barrel. One barrel= 158.76 litre, therefore one litre crude oil cost about Rs 34 per litre. Being a Chemical Engineer I can tell you that the refining cost to make petrol/diesel from the crude is about Rs. 0.60 per litre. In addition to the above cost there will be a refinery capital cost, transportation cost and dealer’s commission, this will come around Rs.13. So adding all that, the petrol price comes around Rs. 47.6. But we are paying Rs.67 per litre, about Rs.20 we are paying in the name of central and states tax. So ultimately I’m trying to tell you that the government can think about cutting sales tax in time of escalating fuel price else we may have to try to resolve the Libyan issues or Kuwait issues or Iraq issues. If you look into the tax structures and fuel prices of some of North American countries (Brazil, Mexico, Canada etc), you see that prices are far lower than that in the most other developed countries.

The step taken Chandy government is really appreciable one as there is a fair chance that there could be another hike in petrol prices soon.

Sunday 5 December 2010

വിക്കിലീക്സ്: രഹസ്യങ്ങള്‍ക്ക് ഒരു പുതിയ നിര്‍വചനം

സുതാര്യത എന്നത് ഏതൊരു ഭരണകൂടത്തിന്‍റെയും അവിഭാജ്യ ഘടകവും രഹസ്യമാക്കല് ചിലപ്പോള് ആവശ്യകതയുമാണ്. എന്നാല്‍ ഒന്നും അമിത രഹസ്യവാഹികളാകുന്നത് ഒരു രാഷ്ട്രീയസംവിധാനത്തിനോ അല്ലെങ്കില്‍ ഒരു സാംബത്തിക സംവിധാനത്തിനോ അഭികാമ്യമല്ല. ആഗോളാതിപത്യം നേടുന്നതിനും നിലനിര്‍ത്തുന്നതിനുമായി അമേരിക്ക നടത്തുന്ന നരനായാട്ടിന്‍റെ വികൃത മുഖങ്ങളുള്ള രഹസ്യങ്ങളെ പച്ചയായി അവതരിപ്പിക്കാന്‍ വിക്കിലീക്സിനു കഴിഞ്ഞു എന്നാണ് ഈ വിനീതന്‍റെ അഭിപ്രായം. അങ്ങനെ രഹസ്യങ്ങള്‍ക്കൊരു പുതിയ നിര്‍വചനമായി, ഒരു രഹസ്യവും സുരക്ഷിതമല്ല അതു നിമിഷങ്ങള്‍ക്കുള്ളില്‍ ‍  ഏതൊരു സാധാരണക്കാരന്‍റെയും മേശക്കു മുമ്പില്‍ കൊണ്ടെത്തിക്കാവുന്ന ഒന്നാണെന്നും.

വികിലീക്സ് എന്ന സംഘടനയെ കുറിച്ച് അറിയാത്തവര്ക്ക് ഒരു ചെറു വിവരണം നല്കാന് ഞാന് ആഗ്രഹിക്കുകയാണ്. സമൂഹ നന്മ ലക്ഷ്യമാക്കി 2006 ഡിസംബറില് രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്നതിനായി സ്വീഡന് ആസ്ഥാനമായി തുടങ്ങിയ ഒരു അന്തര്ദേശീയ സംഘടനയാണ് വിക്കിലീക്സ്. വാര്ത്തകളുടെയും രഹസ്യങ്ങളുടെയും ഉറവിടം അതീവ രഹസ്യമാനെന്നതും, അവരുടെ വെബ് സൈറ്റുകള് സന്ദര്ക്കുന്നവരുടെ identity വെളിപ്പെടുത്തില്ല എന്നതും ഒരു സവിശേഷതയാണ്. സോമാലി കൊലപാതക നീക്കങ്ങളുടെ ചുരുളും, ഗ്വാന്ടിനമോ തടവറകളിലെ ക്രൂര നിയമ നടപടികളും, ആഗോളതാപനത്തിന്റെ പേരില് ശാസ്ത്രഞാരുടെ ഇരട്ടത്താപ്പും, വിഷ മാലിന്യങ്ങള് മൂന്നാം ലോക രാജ്യങ്ങളുടെ മടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതികാര വാഴ്ചയും, കെനിയയിലെ അതികാര ദുര്വിനിയോഗത്തിന്റെ ആഭാസ കഥകളും പച്ചയായി ആവിഷ്കരിച്ചു സാമൂഹ്യനീതിയുടെ വഴി കാണിക്കാന് വികിലീക്സിന്റെ ഡയരക്ടര് ജൂലിയന് ആസ്സാന്ജെക്ക് കഴിഞ്ഞു. ഇറാക്കിലെയും അഫ്ഘനിലെയും അമേരിക്കന് അതിനിവേഷത്തിന്റെ നഗ്നമായ സത്യം പുറത്തു വന്നപ്പോള് ലോകത്ത് സത്യവും നീതിയും അസ്തമിച്ചിട്ടില്ല എന്നതിനെ ഊട്ടിയുറപ്പിക്കാനുതകുന്നതായിരുന്നു.

തീര്ച്ചയായും ഒരു സാമൂഹ്യ വ്യവസ്ഥിതിയില് രഹസ്യങ്ങള് അത്യന്താപേക്ഷിതമാണ്, അത് തീര്ത്തും പ്രജകളുടെ വിവരങ്ങളിലും, കുറ്റാന്വേഷണ സംമ്പന്തമയതും, രാജ്യ പ്രതിരോധ രഹസ്യങ്ങളിലും മാത്രം ഒതുങ്ങി നില്ക്കേണ്ട ഒന്നാണ്. ഒരു പക്ഷെ അമേരിക്കയെ പോലുള്ള ഒരു ജനാതിപത്യ രാജ്യം ഈ നിയമാടിസ്ഥാനത്തില് പ്രവര്ത്തിക്കുകയാണെങ്കില് വികിലീക്സിനെ പോലുള്ളവരുടെ ഉത്ഭവം തന്നെ യതാരഥമാകില്ലയിരുന്നു. എന്നാല് വികിലീക്സ് പുറത്തു വിട്ട നയതന്ത്ര രേഖകളുല്പ്പാടെ പല രഹസ്യങ്ങളും ജനങ്ങളില് കള്ളപ്രജാരണങ്ങള് കൊണ്ട് ഇരുട്ടിയ സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്കു വെളിച്ചമെത്തിക്കാന് കഴിഞ്ഞു എന്നതില് അതിന്റെ രൂപികള്ക്കും സഹായികള്ക്കും സന്തോഷിക്കാം. സാമ്രാജ്യത്വ രാജ്യങ്ങള് പറയുന്നതു പോലെ അഫ്ഘാനിലെയും ഇറാക്കിലെയും ചിത്രങ്ങള് അവരെ കൂടുതല് തീവ്രവാദികളാക്കില്ല കാരണം അവര് ദിനംപ്രതി ഇത്തരം അതിക്രമങ്ങള് നഗ്ന നേത്രങ്ങളാല് കാണുന്നവരാണ് അതിനെക്കാള് വലിയൊരു വികാരവും ഈ വീഡിയോകള്ക്കുയര്ത്താന് പറ്റില്ല. അവരുടെ സഹായ നിലവിളികള്ക്കും വേദനയുടെ തേങ്ങലുകള്ക്കും ആഗോള മാധ്യമങ്ങളില് പലപ്പോഴും ഇടം നിഷേധിക്കപെട്ടിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കര്ണപടങ്ങളിലും കണ്മുന്പിലും ആ നിലവിളികള് ഒരിക്കലും എത്തിയിട്ടില്ലായിരുന്നു. അതിന്റെ മായം ചേര്ക്കാത്ത പൊടിപ്പും തൊങ്ങലും ഒരു തരി പോലും കലരാതെ നമ്മളിലേക്കെത്തിക്കാന് വികിലീക്സിനു കഴിഞ്ഞതില് നമ്മളവരോട് കടപ്പെട്ടിരിക്കുന്നു. തിന്മയെ തുറന്നു കാണിക്കാന് ഇത്തരം ജനകീയ ഇടപെടലുകള് അത്യന്താപേക്ഷിതമാണ്.

അമേരിക്കന് സേന ഇറാക്കില് നടത്തിയ Collateral Murder വീഡിയോ ഏതൊരര്തത്തിലും മനുഷ്യ മനസാക്ഷിയെ നടുക്കുന്ന മനുഷ്യത്വരഹിതമായ പട്ടാള സംസ്കാരത്തെയാണ്, ഒരു പക്ഷെ ഇത്തരം ആയിരം വീഡിയോകള് അഫ്ഘാനിലെയും ഇരാകിലെയും ജനതയ്ക്ക് പറയാനുണ്ടാകും. ഈ ഒരു രഹസ്യം അറിഞ്ഞത് കൊണ്ട് എത്ര പേര് ഇറാക്കില് അല്ലെങ്കില് അമേരിക്കയില് അല്ലെങ്കില് ഏഷ്യയില് അതുമല്ലെങ്കില് യൂറോപ്പില് ആക്രമണം നടത്തി, TV റിപ്പോര്ട്ടുകളെ മാറ്റി നിര്ത്തിയാല് ഒരു പ്രകടനം പോലുമുണ്ട്ടായിട്ടില്ല, എന്നാല് ഇത്തരം യുദ്ധ നാടകങ്ങളെ ചെരുക്കുന്നതിനുതകുന്ന ഉത്ബോധനം ലോകജനതയ്ക്ക് ലഭിച്ചെന്നശ്വസിക്കം. ഐവറി കോസ്റ്റില് ട്രാഫിഗുറ എന്നാ കമ്പനി തള്ളിയ വിഷമളിന്യങ്ങളുടെ കഥകള് പുറത്തു വന്നപ്പോള് ഒരു ലക്ഷത്തിലേറെ ജനങ്ങളുടെ രോദനം നമുക്ക് കേള്ല്ക്കാന് കഴിഞ്ഞു, പക്ഷെ നിര്ഭാഗ്യവശാല് അതിനു അതികം മാധ്യമങ്ങളില് പിടിച്ചു നില്ക്കാന് പറ്റിയില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില് അമേരിക്ക ഇടപെടുന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെയും മറ്റ് നയതന്ത്ര പ്രതിനിധികളുടെയും വിവരങ്ങള് ചോര്ത്താന് അമേരിക്കന് വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉത്തരവിറക്കിയതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. യുഎന് വിവരങ്ങള് ചോര്ത്തരുതെന്ന് അന്താരാഷ്ട്ര ചട്ടങ്ങളില് പറയുന്നുണ്ട്. അത് ലംഘിച്ചാണ് ഈ നടപടി. യുഎന് പ്രതിനിധികളുടെ ബയോ മെട്രിക് രേഖകള്പോലും അമേരിക്ക ചോര്ത്തി. ഇതില് വിറളിപൂണ്ട ഹില്ലരി ക്ളിന്റന്റെ പ്രവര്ത്തനങ്ങള് തന്നെ വികിലീക്സ് പുറത്തുവിടാനിരിക്കുന്ന പുതിയ രേഖകളുടെ summary മാത്രമായി കണ്ടാല് മതി.

അമേരിക്കന് എംബസികള് ആഗോള ചാരപ്രവര്ത്തനത്തിന്റെ ശൃംഖലകളാണെന്ന് അമേരിക്കയിലെ ഗാര്ഡിയന് ദിനപത്രം ആരോപിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സൈനികകേന്ദ്രങ്ങള്, ആയുധനിര്മാണം, രാഷ്ട്രീയനേതാക്കളുടെ വിവരങ്ങള് ശേഖരിക്കാന് ഹിലരി ക്ളിന്റണും മുന് വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസും ആവശ്യപ്പെട്ടതായി രേഖകള് വ്യക്തമാക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ചാരപ്രവര്ത്തനം നയതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. നിയമവിരുദ്ധമാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലെന്ന് ഹിലരി ക്ളിന്റ വിമര്ശിച്ചിരുന്നു. എന്നാല്, അതിലെ ഉള്ളടക്കം നിഷേധിക്കാന് അവര് തയ്യാറായിട്ടില്ല. ധാര്മിക ഉത്തരവാധിത്വങ്ങളെ ദുരുപയോഗം ചെയ്ത ഹിലാരിയുടെ രാജി വരെ ജൂലിയന് ആവശ്യപ്പെട്ടിരുന്നു. എന്നാല് അഭിപ്രായ സ്വാതന്ത്രമുള്ള ജനാതിപത്യ രാജ്യത്തില് പക്ഷെ അഭിപ്രായം പറഞ്ഞു കഴിഞ്ഞാല് സ്വതന്ത്രമില്ലാത്ത അവസ്ഥയാണ്. ഹിലാരിയുടെ ജോലിയോടുള്ള മതിപ്പു കൊണ്ടല്ല മറിച്ചു ഒരു കോട്ട തകര്ന്നാല് അടിക്കടിയായി ഓരോന്നായി തകരുമെന്ന ഭയത്താല് മാത്രമാണ് അമേരിക്കന് സര്ക്കാര് ഹില്ലരിയെ പിന്താങ്ങുന്നത്. അങ്ങനെയെത്രയെത്ര സത്യങ്ങള് പുറത്തുവരും എന്നു വരും കാലങ്ങളില് ഇതിന്റെ ഉപജ്ഞാതാക്കള്ക്ക് ഒന്നും സംഭവിച്ചില്ലെങ്കില് നമുക്ക് നോക്കിയിരുന്നു കാണാം.

തീര്ത്തും സുതാര്യമായ ജനാതിപത്യ വ്യവസ്ഥിതിയെ ആഗ്രഹിക്കുന്ന ഒരാള്ക്കും വികിലീക്സിന്റെ ഇതുവരെയുള്ള പ്രവര്ത്തനങ്ങളെ വിമര്ശിക്കാന് കഴിയില്ല. അത് കൊണ്ട് തന്നെ തീര്ത്തും സ്വാഗതാര്ഹമായ ഒരു മാറ്റമാണ് വികിലീക്സ് നമുക്ക് സമ്മാനിക്കുന്നത്. കൂടാതെ ലോകത്തിലെ സമാധാനഖംഷികളുടെ ഒരു കൂട്ടായ്മ തീര്ക്കാന് ജൂലയാനും കൂട്ടുകാര്ക്കും കഴിഞ്ഞു എന്നതില് സംശയമില്ല. അതികാര വര്ഗ്ഗത്തിന്റെ അതിക്രമങ്ങളെ അല്പ്പമെങ്കിലും അലോസരപ്പെടുത്താന് ഇതിനു കഴിഞ്ഞിട്ടുന്ടെകില് ചരിത്രത്തിന്റെ താളുകളില് സ്വര്ണ്ണ ലിപികളാല് ഇതെഴുതപെട്ടിരിക്കും. വികിലീക്സിന്റെ ഈ ഒരു എപിസോഡ് ഇന്ത്യയെ പോലുള്ള ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രത്തില് എന്തൊക്കെ രഹസ്യമാക്കണം എന്തൊക്കെ സൂതര്യമാക്കണം എന്നത്തിനു ഒരു പാടമയിരിക്കട്ടെ. അറിവില്ലായ്മ കൊണ്ടു മേലലന്മാരുടെയും ബൂര്ശ്വാസികളുടെയും അതിലുമുപരി നമ്മുടെ നികുതി പണം കൊണ്ടു ജീവിക്കുന്ന സര്ക്കാര് അധികാരികളുടെയും ആട്ടും തുപ്പും കൊള്ളുന്ന കേരളത്തിലെ പാവപ്പെട്ടവന്റെയും ബലഹീനന്റെയും കയ്യില് അധികാരികളാല് പൂഴ്തപെട്ട നിയമങ്ങളുടെയും അവകാശങ്ങളുടെയും രഹസ്യങ്ങള് ചോര്ന്നു കിട്ടട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് നിര്ത്തുന്നു.

സസ്നേഹം

Ikka

Wednesday 14 July 2010

രാജാവിനെക്കാളും വലിയ രാജ്യസ്നേഹമോ???

പ്രവാചക സ്നേഹമെന്ന വ്യാജേന ചെയ്യുന്ന ഏതു പ്രവര്‍ത്തികള്‍ക്കും പരിശുദ്ധ ഇസ്ലാമിന്റെ ഫതവകളും അര്‍ത്ഥങ്ങളും കല്പ്പിക്കപെടുന്നത് കണ്ടാല്‍ അമുസ്ലിമീങ്ങളെക്കാളതികം മുസ്ലിം സഹോദരങ്ങളാണ് തെറ്റിധ്ധരിക്കപെടുന്നത്.

പ്രൊഫസറും ക്രിസ്തീയ മതപടന ക്ലാസ്സധ്യപകനുമായ പ്രൊഫ. ജോസഫ് നടത്തിയ ധാര്‍മിക അനീതിക്ക് പകരമായി അദ്ധേഹത്തിന്റെ കൈ വെട്ടി മാറ്റിയതിനെ ന്യായീകരിക്കുന്ന മുസ്ലിം മതവിശ്വസിക്കളും സംഖടനകളും അറിഞ്ഞിരിക്കേണ്ട സാമാന്യ ഇസ്ലാമിക നിയമങ്ങളെ ഞാനിവിടെ ഓര്‍മ്മപ്പെടുത്തുകയാണ്. ഇസ്ലാമിനെ സംബതിച്ചെടുത്തോളം പ്രവാചക ചര്യകളും അദ്ദേഹം ചെയ്യാന്‍ കല്പ്പിച്ചതുമായ കാര്യങ്ങള്‍ മാത്രമാണ് ഓരോ വിശ്വാസിയുടെയും പ്രവര്‍ത്തികള്‍ക്കാധാരവും ‍അടിസ്ഥാനവും. അന്നെഴുതി ക്രോടീകരിച്ച ഈ അടിസ്ഥാന തത്വങ്ങള്‍ ഇന്നും ഒരു മാറ്റവുമില്ലാതെ ആര്‍ക്കും വായിക്കാവുന്ന രീതിയില്‍ ലഭ്യമാണ്. അങ്ങനെ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ധര്‍പ്പണത്തിലൂടെ നോക്കി കാണുബോള്‍ , അധ്യാപകന്‍റെ കൈ വെട്ടിയ സംഭവം ഒരു അണ് മണി തൂക്കം പോലും ഇസ്ലാമികമല്ല എന്നു പറയാന്‍ കഴിയും. പ്രവാചകനെ അധിക്ഷേപിച്ചവരെ പ്രവാചകന്‍ എങ്ങനെ നേരിട്ടു എന്നു നോക്കു.
തന്നെ ഭ്രന്തനെന്ന് വിളിച്ചാക്ഷേപിച്ചവര്‍ക്ക് പ്രവാചകന്‍ മാപ്പ് കൊടുക്കുകയാണ് ചെയ്തത്!!!
കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിച്ച ത്വാഇഫുകാര്‍‍ക്ക് മാപ്പ് കൊടുത്തു പ്രവാചകന്‍!!!
നിസ്കാരസമയത്ത്, ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തിലിട്ട്ബുദ്ധിമുട്ടിച്ചവര്‍ തിരുനാബിയുടെ ക്ഷമ കണ്ടു അത്ബുതരായി!!!
സ്ഥിരമായി തന്‍റെ നേര്‍‍ക്ക് തുപ്പി വെറുപ്പു പ്രകടിപ്പിച്ചിരുന്ന സ്ത്രീക്ക് മാപ്പ് കൊടുത്തു!!!
താന്‍ നടക്കുന്ന വഴിയില്‍ കല്ലും മുള്ളും വച്ചിരുന്ന സ്ത്രീ രോഗശയ്യയിലായപ്പോള്‍ അവരെ സമശ്വസിപ്പിക്കാനാണ് നബി അവരുടെ വീട്ടില്‍ ചെന്നത് മറിച്ചു പ്രതികാര ധാഹവുമായല്ല!!!
പതിമൂന്ന് വര്‍ഷത്തെ പീഢനങ്ങള്‍ക്കൊടിവില്‍ മക്കയില്‍ നിന്ന് നാട് വിടേണ്ടി വന്നപ്പോഴും കൂടെ നിന്നവര്‍ക്ക് സംയമാനമെന്തെന്നു പഠിപ്പിച്ചു തിരു നബി!!!
പിന്നീട് സര്‍വ്വസൈന്യസന്നാഹങ്ങളോടും കൂടി തിരിച്ചു വന്നപ്പോള്‍ "ഇന്നേ ദിവസം ആരോടും പ്രതികാരമില്ല" എന്ന് എല്ലാ കാലത്തേക്കും മാതൃകയായി ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തു പ്രവാചകന്‍!!!

ഇങ്ങനെയൊക്കെ ജീവിതത്തില്‍ ചെയ്തും പറഞ്ഞും പഠിപ്പിച്ച പ്രവാചകന്റെ പേരിലാണോ നിങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നത്? ഇത് തീര്‍ത്തും ആ മഹാനായ പ്രവാചകനെ അവഹേളിക്കുന്നതും അദ്ധേഹത്തിന്റെ ഉത്തമ മാത്രകകളെ കശാപ്പു ചെയ്യുന്നതിനും തുല്യമാണ്.

അതുകൊണ്ട് എന്‍റെ മാന്യ മുസ്ലിം സുഹൃത്തുക്കള്‍ ഏതൊരു വികാര പ്രകടനങ്ങള്‍ക്കും മുന്നോടിയായി ആ വിഷയത്തില്‍ നബി ചെയ്ത ചര്യയെ പഠിച്ചു പ്രവര്‍ത്തിക്കുക. അതായിരിക്കും നിങ്ങള്‍ നിങ്ങളോടും ഇസ്ലാമിനോടും ചെയ്യുന്ന ഏറ്റവും വലിയ ജിഹാദ്.

തീവ്രവാദികളുടെ ആക്രമണങ്ങളെക്കാളതികം എന്നെ ഏറെ വേദനിപ്പിച്ചത് സാംസ്‌കാരിക കേരളത്തിലെ നല്ലവരായ നാട്ടുകാരുടെ വൈകാരിക പ്രതികരണമാണ് വിശിഷ്യ സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും സുഖന്ധം പറത്തുന്നതിനു പകരം. അതു കൊണ്ട് നാം ഇനിയെങ്കിലും വൈകാരിക സമീപനത്തെയും അതില്‍ എണ്ണ ഒഴിക്കുന്ന വാര്‍ത്ത‍ മാധ്യമങ്ങളെയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.

Monday 12 July 2010

ഇവിടെ നാന്ദി കുറിക്കാം.....

ബ്ലോഗെഴുതണം എന്ന ആഗ്രഹവുമായി നടന്ന എനിക്ക് പലപ്പോഴും എഴുതാന്‍ തുടങ്ങുമ്പോള്‍ വിഷയധാരിധ്ര്യം അനുഭവപ്പെടാറാണ് പതിവ് അതിലുമുപരി മലയാളം ടൈപ്പ് ചെയ്യാനുള്ള മടിയും. അങ്ങിനെയിരിക്കെയാണ്‌ കേരള മതേതരത്വത്തിന് വെല്ലുവിളിയായി പ്രവാചകന്‍ മുഹമ്മദ്‌ നബിയെ നിന്ധിച്ചതിനു പകരമായി ഒരു കൂട്ടം മതഭ്രാന്തന്മാര്‍ അധ്യാപകന്റെ കൈ വെട്ടി പകരം വീട്ടിയത്. ഇതിനെ കുറിച്ചെഴുതിയ ഇ-മെയിലിനു വന്ന എന്റെ സുഹൃത്തുക്കളുടെ മറുപടിയാണ്‌ ബ്ലോഗുകളുടെ ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നു തന്നത്.

എന്റെ പ്രിയ സുഹൃത്തുകള്‍ക്കു ഒരായിരം നന്ദി.....