വർത്തമാന കാലഘട്ടത്തിൽ ചില വാർത്തകൾ കാണുമ്പോൾ ദൈവം ഉണ്ടോ എന്ന സംശയം പലപ്പോഴും ദൈവ വിശ്വാസികളെ പോലും അലട്ടാറുണ്ട്. തോന്നിവാസം നടത്തി പാവപ്പെട്ടവനെ ആക്രമിച്ചും, അനാഥരെ കൊള്ളയടിച്ചും നടക്കുന്ന ബൂർഷ്വാസികളും രാഷ്ട്രീയക്കാരും, രാഷ്ട്രത്തലവന്മാരും വിലസുന്നത് കാണുമ്പോൾ തോന്നിപ്പോകുന്നത് ചില വിശ്വാസികളുടെ നിസ്സഹായത കൊണ്ടു മാത്രമാണ്. എന്നാൽ എരിയൽ ഷാരോണിന്റെ മരണം പലർക്കും, വിശിഷ്യ വിശ്വാസികൾക്ക് സന്തോഷമാണ് നല്‍കിയത്. കാരണം ഷാരോണിന്റെ സൈനിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം ചെയ്തത് മനുഷ്യത്വത്തിന് നിരക്കാത്ത നരനായാട്ട് തന്നെയാണ്. ഒരു നിയമ വ്യവസ്ഥക്കും ശിക്ഷിക്കാൻ പറ്റാത്ത അദ്ധേഹത്തെ ദൈവം മരിപ്പിക്കാതെ എട്ടു വർഷം ഈ ലോകത്ത് വെച്ചു തന്നെ ശിക്ഷിച്ചു.
സൈനിക കാലഘട്ടത്തിൽ 3500-ൽ അധികം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണക്കാരെ രണ്ടു രാത്രി കൊണ്ടു സബ്രയിലും ഷാൻറ്റിലയിലും നിഷ്ഠൂരമായി കൊലപ്പെടുത്തി. മരിച്ച ശരീരങ്ങളെ പോലെ വെറുതെ വിടാതെ നടത്തിയ ഈ കൊലപാതകത്തിന്റെ കുറ്റക്കാരനായി കഹാൻ കമ്മീഷൻ കണ്ടെത്തിയപ്പോഴും, ലോകത്തിന്റെ ഒരു നീതിക്കും നിയമത്തിനും അദ്ധേഹത്തിന്റെ രോമത്തിൽ പോലും തൊടാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അതിലുപരി എന്നെ ഞെട്ടിച്ചത് 2002-ൽ ഷാരോണിന്റെ കൂട്ടക്കുരുതിക്കെതിരെ ബെല്‍ജിയം കോടതിയിൽ കേസ് വന്നപ്പോൾ അന്താരാഷ്ട്ര കോടതി അതിനെ ഒരു പുതിയ നിയമം വെച്ചാണ് നേരിട്ടത് അതായത് "past and present government leaders cannot be tried for war crimes by foreign state". പിന്നീടു ഓസ്ലോ കരാർ ലംഘിക്കപ്പെട്ടപ്പൊഴും, സമാധാനത്തിലേക്കുള്ള തിരിച്ചുവരവെന്ന കരാർ (road map to piece) പിച്ചിചീന്തിയപ്പോഴും ഒരു നിയമവും, നിയമ വ്യവസ്ഥയും ഈ നിയമ ലംഘനങ്ങളെ ചോദ്യം ചെയ്തില്ല. അത് പോലെ തന്നെ ഒരു ആധുനിക ചികിത്സക്കും ചികിത്സാ സംവിധാനങ്ങൾക്കും അദ്ദേഹത്തെ മരണ വേദനയിൽ നിന്നും രക്ഷിക്കാനായില്ല. മരണ വേദന എന്നത് ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയേക്കാൾ പതിന്മടങ്ങാണത്രെ.
വാർത്തകളിൽ, BBC-ഷാരോണിൻറെ സ്തുതിഗീതങ്ങൾ പാടിയപ്പോൾ CNN -നു ചില സത്യങ്ങളെ ഒളിപ്പിച്ചു വെക്കാനായില്ല (Thanks to Sarah Leah Whitson) , എങ്കിലും യൂറോപ്പും അമേരിക്കയും എണ്ണയൊഴിച്ച് കത്തിച്ച ഷാരോണെന്ന തീ യൂറോപ്പ്യൻ മാധ്യമങ്ങളിലും അമേരിക്കൻ ടാബ്ലോയിടുകളിലും ഒരു ചോദ്യചിഹ്നം മാത്രമായി. ചിലർ ഒരു രാഷ്ട്രശില്പിയുടെ നിറം കൊടുത്തപ്പോൾ, ചിലർ തന്ത്രന്ജന്റെ നിറവും ചുരുങ്ങിയ ചിലര്‍ അധിനിവേശത്തിന്റെ നിറവും പകര്‍ന്നു നല്കി. പല മാധ്യമങ്ങളും സത്യങ്ങൾ സ്പഷ്ടമാക്കാതിരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കാണാൻ കഴിയും. പക്ഷെ വായനക്കാരായ സാധാരണക്കാരന്റെ സമാധാനം ദൈവം ഷാരോണിനെ അവരുടെ മുന്നിൽ തന്നെ ശിക്ഷ നല്കി എന്നതാണ്. ഇക്കാലമത്രയും മരണാസന്ന നിലയിലയിട്ടും ഒരു പത്ര ദൃശ്യ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യ നിലയോ അവസ്ഥയോ ലോകത്തോട് പറഞ്ഞില്ല, പറയാൻ പറ്റുന്നതിലും മോശമായിരിക്കണം എന്നു കരുതുന്നു. പിന്നെ ആകെ വന്നത് ഒരു കുളിപ്പിച്ചൊരുക്കിയ ഒരു പടമാണ്, അത് ഞാനിവിടെ കൊടുക്കുന്നു, അതിൽ നോക്കി നിങ്ങൾ പറയു എത്ര തവണ ഫോട്ടോഷോപ്പിൽ കയറിഇറങ്ങിയതാണെന്ന്.
ഷാരോണിനു നൽകിയപൊലെ ശിക്ഷ നല്കിയ മറ്റൊരു കുപ്രസിദ്ധൻ ഫറോവ മാത്രമാണ്. അള്ളാഹു അദ്ധേഹത്തെ എന്നെന്നേക്കുമായി ദൈവനിന്ദയുടെ പ്രതീകമാക്കും എന്നു 1400 വർഷം മുൻപ് മുഹമ്മദ് നബി (സ) പറഞ്ഞത് 1898-ൽ മമ്മി കിട്ടിയപ്പോൾ ലോകത്തിനു മനസ്സിലായി. ഇന്നും ഈജിപ്തിലെ മ്യുസിയത്തിൽ വിശ്വാസികൾക്കും വിശ്വസിക്കാത്തവർക്കും മുന്നറീപ്പായി നിലകൊള്ളുന്നു. മനുഷ്യനെ ബഹുമാനിക്കാത്ത മനുഷ്യത്വത്തെ അoഗീകരിക്കാത്ത പല ആളുകളും ഇനിയും ഉണ്ടാകാം, ബുഷിനെ പോലെ, രാജപക്സെയെ പോലെ, നീളുന്ന നിരയുണ്ട് ആ കൂട്ടത്തിൽ, കാത്തിരുന്നു കാണാം അവർക്കു വിധിക്കപ്പെട്ടത് എന്താണെന്ന്.